valyadu

കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വനിതാസംഘം വല്യാട് ശാഖയിലെ പള്ളിപ്പറമ്പിൽ ഗീതാ ബാബുവിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവയ്പ്പ് നാഗമ്പടം ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തിയുടെ നേതൃത്വത്തിൽ നടന്നു. വനിതാ സംഘം യൂണിയൻ ഭാരവാഹികളായ സുഷമ മോനപ്പൻ, ഷൈലജ രവീന്ദ്രൻ, ശ്യാമള വിജയൻ, ശോഭാ ഷിബു, ഷീല മോഹൻ, കൊച്ചുമോൾ സജിമോൻ,സൗമ്യ സലിൽ, മുൻ യൂണിയൻ സെക്രട്ടറി രാജീവ് ആർ, കെ.ആർ വിജയൻ,ശാഖാ ഭാരവാഹികളായ റെജിമോൻ, സതീശൻ, സദാശിവൻ,സോമൻ,ജയാസോമൻ, സുരേഷ് കുമാർ തുടങ്ങിയവരും ശാഖാ പ്രവർത്തകരും ,വനിതാ സംഘം പ്രവർത്തകരും പങ്കെടുത്തു.