കോട്ടയം : സംസ്ഥാനത്തെ പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് കോട്ടയം എസ്.പി ഓഫീസിലേക്ക് ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വതിൽ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.രതീഷ്, ലാൽ കൃഷ്ണ, എൻ.കെ. ശശികുമാർ, മേഖല വൈസ് പ്രസിഡന്റ് ടി.എൻ.ഹരികുമാർ എന്നിവർ നേതൃത്വം നൽകി.