ചങ്ങനാശ്ശേരി : അഷ്ടമി രോഹിണി ദിവസം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ഗോശാലയിൽ ഗോപൂജയ്ക്ക് വൻഭക്തജനത്തിരക്ക്. നിരവധി ഭക്തർ ഗോശാല കാണാൻ വരികയും ഗോപൂജ ബുക്ക് ചെതുപോകുന്നുമുണ്ട്.
ഉപരാഷ്ടപതി സി.പി.രാധാകൃഷ്ണൻ ഉൾപ്പെടെ ഗോപൂജ നടത്തിയവരിൽപ്പെടുന്നു. ക്ഷേത്രത്തിലെ ആവശ്യത്തിനുള്ള പാൽ ഗോശാലയിൽ നിന്ന് നൽകുന്നത്. ക്ഷേത്രോപദേശക സമിതിയുടെയും, ഗോശാല സമിതിയുടെയും നേതൃത്വത്തിലാണ് ഗോക്കളെ പരിപാലിക്കുന്നത്. ഗോക്കളെ നടയ്ക്ക് ഇരുത്താൻ ഭക്തർ തയ്യാറായി വരുന്നുണ്ടെങ്കിലും കാലിത്തീറ്റകളുടെ വില വർദ്ധനവ് പരിപാലനത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കീഴ്ശാന്തി ശ്രീജിത്ത് നമ്പൂതിരി ഗോപൂജയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.