പൊൻകുന്നം : പിണറായി സർക്കാർ കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളുടെ നിയന്ത്രണം ക്രിമിനലുകളെ ഏൽപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാനസെക്രട്ടറി പി.ശ്യാംരാജ്. പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനവ്യാപകമായി നടത്തിയ ഡി.വൈ.എസ്.പി ഓഫീസ് മാർച്ചിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജില്ലാകമ്മിറ്റിയുടെ പൊൻകുന്നത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് റോയി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സജി കുരീക്കാട്ട്, അഖിൽ രവീന്ദ്രൻ, കെ.കെ.വിപിനചന്ദ്രൻ, വി.എൻ.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.ആർ.സോജി, ജയാ ബാലചന്ദ്രൻ, ടി.ബി.ബിനു, ടോമി ഈറ്റത്തോട്ടത്തിൽ, ജോ ജിയോ ജോസഫ്, ടി.എസ്.വിമൽകുമാർ, അഡ്വ.വൈശാഖ് എസ്.നായർ, സി.ജി.ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.