ഏഴാച്ചേരി: നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈബ് ഓണം നാടിന് ആവേശമായി. ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിൽ നടന്ന ഓണാഘോഷ പരിപാടികളിൽ നിരവധിപ്പേർ പങ്കെടുത്തു. വൈകിട്ട് ചേർന്ന സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത അലക്‌സ് ഉദ്ഘാടനം ചെയ്തു. സനൽകുമാർ ചീങ്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ റോയി ഫ്രാൻസീസ്, ഡോ. സിന്ധുമോൾ ജേക്കബ്, അഡ്വ. വി.ജി. വേണുഗോപാൽ, പഞ്ചായത്ത് മെമ്പർമാരായ രജിത ഷിനു, കെ.കെ. ശാന്താറാം, ഏഴാച്ചേരി ബാങ്ക് പ്രസിഡന്റ് ഡെന്നി എടക്കര, അഡ്വ. വിഷ്ണു എൻ.ആർ, അരവിന്ദ് വേണുഗോപാൽ, അഭിജിത്ത് ബാബു, അമൽ ബാബു, പ്രശാന്ത് റ്റി.ആർ. തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നതവിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു.