കാളികാവ് : കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21 ന് വിവിധ ചടങ്ങുകളോടെ നടത്തുമെന്ന് ദേവസ്വം സെക്രട്ടറി കെ.പി.വിജയൻ അറിയിച്ചു. മേൽശാന്തി ടി കെ.സന്ദീപ് മുഖ്യകാർമികത്വം വഹിക്കും. 21 ന് രാവിലെ 6 ന് ഗണപതി ഹോമം, 7 ന് ഗുരുദേവ കൃതികളുടെ പാരായണം, 9 മുതൽ ഉപവാസ യജ്ഞം ആരംഭം, 11 ന് പ്രഭാഷണം, 12.30 ന് വിശേഷാൽ ഗുരുപൂജയും അർച്ചനയും, 1 ന് സമൂഹസദ്യ, 3.20 ന് മഹാ സമാധി പൂജയും ഉപവാസ സമർപ്പണവും.

മാന്നാർ: എസ്.എൻ.ഡി.പി യോഗം 2485 -ാം നമ്പർ മാന്നാർ ശാഖയിൽ 21 ന് രാവിലെ 9.30ന് പ്രാർത്ഥന, 9.45 ന് ശാന്തിയാത്ര, 10 ന് സിനി ഏനാദിയുടെ പ്രഭാഷണം, 12 ന് മഹാസമാധി ദിന ഉപവാസ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ പാരായണവും, ഉച്ചകഴിഞ്ഞ് 3 ന് ഗുരുപൂജ ഉപവാസ സമാപനം, 3.30 ന് പ്രസാദ വിതരണം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.പി.കേശവൻ, സെക്രട്ടറി ബാബു ചിത്തിര ഭവൻ എന്നിവർ അറിയിച്ചു.