പാലാ : പാലാ ഗവ.പോളിടെക്‌നിക് കോളേജിൽ 17, 18 തീയതികളിൽ ഇന്റലക്ട് 2025 എന്ന പേരിൽ ടെക്‌ഫെസ്റ്റ് നടക്കും. കോളേജിലെ നാല് ബ്രാഞ്ചുകളായ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ എൻജിനിയറിംഗ് സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന ഫെസ്റ്റിൽ പ്രോജക്ട്, എക്‌സിബിഷൻ ലാബ്, എക്‌സിബിഷൻ ആർട്ട് ക്രാഫ്റ്റ്, എക്‌സിബിഷൻ പേപ്പർ പ്രസന്റേഷനുകൾ, സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇന്റർ സ്‌കൂൾ ക്വിസ് മത്സരങ്ങൾ റോബോട്ടിക്‌സ് വർഷോപ്പ് വെർച്വൽ റിയാലിറ്റി എക്‌സ്പീരിയൻസ്, ഐഡിയ പ്രസന്റേഷൻ, ബുക്ക് ഫെയർ തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ എൻജിനിയറിംഗ് കോളേജുകൾക്കും പോളിടെക്‌നിക്കുകൾക്കും ഐ.ടി.ഐകൾക്കും മറ്റു സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ റീനു ബി.ജോസ് അറിയിച്ചു. കൂടാതെ, കുട്ടികൾക്കായി ട്രഷർ ഹണ്ട്, മെമ്മറി ഗെയിംസ്, തുടങ്ങി ഓൺലൈൻ ഗെയിംസ് മത്സരങ്ങളുമുണ്ട്. 17 ന് രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.