കുറിച്ചി: അദ്വൈത വിദ്യാശ്രമം ശ്രീനാരായണ കൺവൻഷന്റെ എട്ടാം ദിവസമായ ഇന്നലെ മുസ്തഫ മൗലവി പ്രഭാഷണം നടത്തി. ആശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി ശ്രീകുമാർ സ്വാഗതവും പി.പി സുഭാഷ് നന്ദിയും പറഞ്ഞു. തൃക്കോതമംഗലം അദ്വൈത കലാസമിതിയുടെ കലാപരിപാടിയും നടന്നു. ഇന്ന് വൈകിട്ട് 7ന് സ്വാമി സരേശ്വാരാനന്ദ പ്രഭാഷണം നയിക്കും.