തലയോലപ്പറമ്പ് : കാറും ബുള്ള​റ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. മറവൻതുരുത്ത് കടൂക്കര പടിഞ്ഞാറെ മേലോത്ത് പി.എസ് മിഥുൻ (32) നാണ് പരിക്കേ​റ്റത്. പെരുവ - തലപ്പാറ റോഡിൽ കീഴൂർ പ്ലാം ചുവട് ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബുള്ള​റ്റ് യാത്രികൻ തെറിച്ച് വൈദ്യുതി പോസ്​റ്റിൽ ഇടിച്ച ശേഷം റോഡിൽ വീഴുകയായിരുന്നു. ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാ​റ്റി.