മണർകാട് : എസ്.എൻ.ഡി.പി യോഗം 1337ാം നമ്പർ മണർകാട് ശാഖയിൽ മഹാസമാധി ദിനാചരണവും, ശ്രീനാരായണ കൺവെൻഷനും ഇന്ന് മുതൽ 21 വരെ നടക്കും. ഇന്ന് രാത്രി 7ന് കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. ടി.വി ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. ടി.കെ രാജൻ സ്വാഗതവും, ഷാജികുമാർ ശ്രീശിവം നന്ദിയും പറയും. 18 ന് രാത്രി 7 ന് ദിലീപ് വാസവൻ പ്രഭാഷണം നടത്തും. കനകമ്മ രാജു അദ്ധ്യക്ഷത വഹിക്കും. ഇ.ആർ രാജേഷ് സ്വാഗതവും , തുളസീദാസ് നന്ദിയും പറയും. 19 ന് രാത്രി 7ന് ശ്രീഹരി ശ്രീജേഷിന്റെ പ്രഭാഷണം. ബാബു എൻ.നടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ഗിരിജാ ബിജു സ്വാഗതവും, അശ്വതി സി.ബിനു നന്ദിയും പറയും. 20 ന് വടയാർ സുമോദ് തന്ത്രി പ്രഭാഷണം നടത്തും. സി.എസ് രാജേഷ് അദ്ധ്യക്ഷത വഹിക്കും. സലിമോൾ ഗോപാലൻ സ്വാഗതവും, ടി.എം മനീഷ് കുമാർ നന്ദിയും പറയും. 21 ന് രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് ഉഷപൂജ, 7 ന് ഗുരുദേവ ഭാഗവതപാരായണം, 8 ന് പന്തീരടിപൂജ, 9 ന് ഉപവാസ ആരംഭം, ശാഖാ പ്രസിഡന്റ് ടി.വി ഷാജിമോൻ ഭദ്രദീപം തെളിയിക്കും. മേൽശാന്തി ആകാശ് കോത്തല സമാധി സന്ദേശം നൽകും. സമൂഹപ്രാർത്ഥന, 11 ന് പ്രസന്നൻ മണലേൽ പ്രഭാഷണം നടത്തും, 12.30 ന് സമൂഹപ്രാർത്ഥന, 3 ന് സമാധിദിനപൂജ, 3.40 ന് മഹാപ്രസാദമൂട്ട്.