പെരുമ്പായിക്കാട് : എസ്.എൻ.ഡി.പി യോഗം 47ാം നമ്പർ പെരുമ്പായിക്കാട് ശാഖയിൽ മഹാസമാധി ദിനാചരണം ഇന്ന് മുതൽ 21 വരെ നടക്കും. ഇന്ന് വൈകിട്ട് 5 ന് സമൂഹപ്രാർത്ഥന, 6 ന് സൗമ്യ അനിരുദ്ധന്റെ പ്രഭാഷണം, 8 ന് അന്നദാനം. 18 ന് വൈകിട്ട് 5ന് സമൂഹപ്രാർത്ഥന, 6 ന് അനീഷ് ആനന്ദിന്റെ പ്രഭാഷണം, 8 ന് അന്നദാനം. 19 ന് വൈകിട്ട് 5 ന് സമൂഹപ്രാർത്ഥന, മനോജ് കാവുങ്കൽ പ്രഭാഷണം നടത്തും, അന്നദാനം. 20 ന് വൈകിട്ട് 5 ന് സമൂഹപ്രാർത്ഥന, നിമിഷ ജിബിലാഷിന്റെ പ്രഭാഷണം, അന്നദാനം. 21 ന് രാവിലെ 5.30 ന് ഗണപതിഹോമം, 7 ന് നിവേദ്യപൂജ, 9 ന് പഴവർഗ്ഗ സമർപ്പണ യാത്ര, ശാന്തി യാത്ര, മഹാഗുരുപൂജ, ഉപവാസം, 10.30 ന് ആശാ സജിമോന്റെ പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് ബൈജു മാമ്പുഴക്കരിയുടെ പ്രഭാഷണം, 3 ന് സമൂഹപ്രാർത്ഥന, സമാധിപൂജ, 3.30 ന് മഹാപ്രസാദമൂട്ട്, ദീപാരാധന, പുഷ്പാഭിഷേകം.