വേളൂർ : എസ്.എൻ.ഡി.പി യോഗം 31-ാം നമ്പർ വേളൂർ ശാഖയിൽ നാലാമത് ശ്രീനാരായണ ധർമ്മ യജ്ഞാചരണം ഇന്ന് മുതൽ. ഇന്ന് വൈകിട്ട് 6.45 ന് മേൽശാന്തി പൊന്നൻ ശാന്തി ദീപപ്രോജ്വലനം നിർവഹിക്കും. ശോഭാ സുനിൽ ധ്യാന പരിശീലന ക്ലാസ് നയിക്കും. 7.15 ന് മനോജ് കാവുങ്കലിന്റെ പ്രഭാഷണം, അന്നദാനം. 18 ന് വൈകിട്ട് 6.45 ന് ധ്യാന പരിശീലന ക്ലാസ്, 7.15 ന് സന്തോഷ് കണ്ണംങ്കേരിയുടെ പ്രഭാഷണം, അന്നദാനം. 19 ന് വൈകിട്ട് 6.45 ന് പരിശീലന ക്ലാസ്, 7.15 ന് സ്വാമി അദ്വൈതാനന്ദ തീർത്ഥ പ്രഭാഷണം നടത്തും, അന്നദാനം. 20 ന് വൈകിട്ട് 7 ന് എം.ആൽബിന്റെ പ്രഭാഷണം, അന്നദാനം.