വേളൂർ: എസ്.എൻ.ഡി.പി യോഗം 31ാം നമ്പർ വേളൂർ ശാഖയിൽ 21ന് മഹാസമാധി ദിനാചരണം നടക്കും. രാവിലെ 5.30ന് നടതുറക്കൽ, അഭിഷേകം, 9ന് ഗുരുദേവ ഭാഗവതപാരായണം, 11ന് സുഭാഷ് ശാന്തി പ്രഭാഷണം നടത്തും, 12ന് ശാന്തിയാത്ര, 2ന് ജപയജ്ഞം, 3ന് കലശം എഴുന്നള്ളത്ത്, സമാധിപൂജ, 3.30ന് മംഗളാരതി, അന്നദാനം.

ഗാന്ധിനഗർ: എസ്.എൻ.ഡി.പി യോഗം 3001ാം നമ്പർ ഗാന്ധിനഗർ ശാഖയിൽ രാവിലെ 6ന് വിശേഷാൽ ഗുരുപൂജ, 7ന് ഗുരുദേവ ഭാഗവതപാരായണം, 10ന് ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന, 1ന് പ്രഭാഷണം, 3ന് മഹാസമാധി പ്രാർത്ഥന, 3.30ന് അന്നദാനം.

കൂരോപ്പട:എസ്.എൻ.ഡി.പി യോഗം 2931ാം നമ്പർ കൂരോപ്പട ശാഖയിൽ സമാധി ദിനാചരണം 21ന് നടക്കും.

തോട്ടയ്ക്കാട്: എസ്.എൻ.ഡി.പി യോഗം 1518ാം നമ്പർ തോട്ടയ്ക്കാട് ശാഖയിൽ 21ന് രാവിലെ 6ന് പ്രഭാതഭേരി, 7.30ന് ഗുരുപൂജ, 9.30ന് ഗുരുദേവ കീർത്തനാലാപനം, 11ന് ശാന്തിയാത്ര, 1.30ന് പ്രഭാഷണം, 3ന് സമൂഹപ്രാർത്ഥന, മഹാസമാധിപൂജ, 3.30ന് അന്നദാനം, 4ന് ഉൽപ്പന്ന ലേലം.

ചെങ്ങളം വടക്ക്: എസ്.എൻ.ഡി.പി യോഗം 267ാം നമ്പർ ചെങ്ങളം വടക്ക് ശാഖയിൽ 21ന് രാവിലെ 6ന് വിശേഷാൽ ഗുരുപൂജ, 8ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് ശാന്തിയാത്ര, 12ന് വിശ്വശാന്തി സമ്മേളനം ശാഖാ പ്രസിഡന്റ് സി.ജെ സതീഷ് അദ്ധ്യക്ഷത വഹിക്കും. സ്വാമി പ്രണവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. ബിനു കമ്പിയിൽ സ്വാഗതവും എം.എം റെജിമോൻ നന്ദിയും പറയും. 3ന് സമൂഹപ്രാർത്ഥന, 3.30ന് അന്നദാനം. 25ന് ബോധാനന്ദ സ്വാമി അനുസ്മരണം നടക്കും. രാവിലെ 6.30ന് വിശേഷാൽ ഗുരുപൂജ, അനിരുദ്ധൻ പന്തിരുപറ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന്, അന്നദാനം.

കോട്ടയം: ശ്രീനാരായണ ഗുരുദവേന്റെ സമാധിദിനാചരണം 21ന് രാവിലെ 10ന് ഗുരുധർമ്മ പ്രചരണ സഭ ജില്ലാ ആസ്ഥാന മന്ദിരത്തിൽ നടക്കും. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് വട്ടോടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി സദൻ, സത്യൻ പന്തത്തല, കെ.കെ സരളപ്പൻ, അനിരുദ്ധൻ മുട്ടുപുറം, വി.ഡി തമ്പി, ഷിബു മൂലേടം, സരള രാഘവൻ, ഷീലാ ഷാജുകുമാർ, സി.എൻ വിജയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.


പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശാഖയിൽ സമാധിദിനാചരണം 21ന് നടക്കും. രാവിലെ 6ന് വിശേഷാൽ പൂജ, 10ന് ശാന്തിയാത്ര പാമ്പാടി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പി.ബി ഉദയകുമാർ ഉദ്ഘാടനം ചെയ്യും. 11ന് ഗുരുസ്മരണ, 11.30ന് പ്രഭാഷണം.