ചങ്ങനാശേരി: കേരള കോൺഗ്രസ് ടൗൺ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കലും സൗജന്യ നടീൽ കിറ്റ് വിതരണവും 18 ന് വൈകിട്ട് 5 ന് പാവനാശ്രമം റോഡിലുള്ള തെക്കനാട്ട് വസതിയിൽ നടക്കും. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് മാത്യു വർഗ്ഗീസ് തെക്കനാട്ട് അദ്ധ്യക്ഷത വഹിക്കും. കെ.എഫ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കും. മുതിർന്ന കർഷകരെ പാർട്ടി ഉന്നതാധികാര സമിതിയംഗം വി.ജെ ലാലി ആദരിക്കും. നടീൽ വസ്തുക്കളുടെ വിതരണം ഉന്നതാധികാരസമിതിയംഗം സി.ഡി വത്സപ്പൻ നിർവഹിക്കും. അഡ്വ.ചെറിയാൻ ചാക്കോ, ജോർജുകുട്ടി മാപ്പിളശ്ശേരി, ആർ.ശശിധരൻ നായർ, സിബിച്ചൻ ചാമക്കാല, കുര്യൻ തൂമ്പുങ്കൽ, മുകുന്ദൻ രാജു, എത്സമ്മ ജോബ്, മോളമ്മ സെബാസ്റ്റ്യൻ, ഡിസ്‌നി പുളിമൂട്ടിൽ, ജോസി ചക്കാല, ആലിച്ചൻ തൈപ്പറമ്പിൽ എന്നിവർ പങ്കെടുക്കും.