കോട്ടയം : കാഥികനും അദ്ധ്യാപകനും അഭിഭാഷകനുമായിരുന്ന അഡ്വ.ജോർജ്ജ് ചാത്തമ്പടത്തിന്റെ പേരിലുള്ള മലയാള കലാ അക്കാഡമി പുരസ്‌കാരത്തിന് ഡോ.വസന്തകുമാർ സാംബശിവന്. 25000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് 25 ന് വൈകിട്ട് 4ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മലയാള കലാ അക്കാഡമി ഡയറക്ടറും,​ ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് അവാർഡ് സമ്മാനിക്കും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. പഴയിടം മുരളി, ഡോ.നടുവട്ടം സത്യശീലൻ, പ്രൊ.കെ.വി തോമസുകുട്ടി, വി.ജി മിനീഷ് കുമാർ, അഞ്ചൽ ഗോപൻ, വിനോദ് ചമ്പക്കര എന്നിവരടങ്ങുന്നതായിരുന്നു ജൂറി കമ്മിറ്റി.