onmm
പാറപ്പാടം റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ സമാപനസമ്മേളനം കെ.ജെ ജേക്കബ് കൊച്ചേട്ട് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: പാറപ്പാടം റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. കലാകായിക മത്സരങ്ങളും അരങ്ങേറി. സമാപന സമ്മേളനം അബ്‌ടെക് മാനേജിംഗ് ഡയറക്ടർ കെ.ജെ ജേക്കബ് കൊച്ചേട്ട് ഉദ്ഘാടനം ചെയ്തു. ചിന്മയാവിദ്യാലയ പ്രിൻസിപ്പാൾ ഡോ.പി. സുജാത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ കുര്യൻ പൂവക്കുളം അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ സലാം പടിഞ്ഞാറെപ്പറമ്പിൽ, സി.കെ ഭാസ്‌ക്കരൻ, എം.ജി ശശിധരൻ മുഞ്ഞനാട്ട്, തോമസ് ജോഷ്വാ താന്നിക്കൽ, എൻ.ശശീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. തുടർന്ന് ഓണസദ്യയും നടന്നു.