
വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. കരിമ്പൂഴികാട്ട് ദേവി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര യജ്ഞവേദിയിലേക്ക് പുറപ്പെട്ടത്. യജ്ഞാചാര്യൻ മുണ്ടക്കയം മനു, ക്ഷേത്രം മേൽശാന്തി കൃഷ്ണൻ മൂത്തത് എന്നിവർ മുഖൃകാർമികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി ടി. രാകേഷ്, ട്രഷറർ പി.സി. ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.