
മുണ്ടക്കയം: വനം വന്യജീവി മനുഷ്യ സംഘർഷ ലഘൂകരണത്തിനായി വനംവകുപ്പിന്റെ സഹകരണത്തോടെ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഹെൽപ്പ് ഡസ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി അനിൽകുമാർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, വനം വകുപ്പ് ഉദ്യോഗസ്ഥരായ ബിനു മാത്യു, പി.ശ്രീകുമാർ, സൗമ്യ എസ് നായർ, ജെ.ഹിമ, ആർ.അഞ്ചു തുടങ്ങിയവരും പങ്കെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മനോജ് കെ ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.