കോട്ടയം:നയതന്ത്ര തലത്തിലും രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു മുൻ രാഷ്ട്രപതി ഡോ.കെ.ആർ നാരായണനെന്ന് മുൻ പ്രസ് സെക്രട്ടറിയും, യു.എ.ഇയിലെ മുൻ ഇന്ത്യൻ സ്ഥാനാപതിയുമായ ടി.പി സീതാറാം പറഞ്ഞു. സി.എം.എസ് കോളേജ് ചരിത്ര വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഡോ. കെ. ആർ നാരായണൻ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ.റീനു ജേക്കബ്, ബർസാർ ഡോ.ഷിജു ജോൺ സാമുവേൽ, ചരിത്ര വിഭാഗം മേധാവി ഡോ.സുമി മേരി തോമസ്, പ്രൊഫ.ജി.രാധിക, പൊളിറ്റിക്‌സ് വകുപ്പ് മേധാവി പ്രൊഫ.അശോക് അലക്‌സ് ലൂക്ക് തുടങ്ങിയവർ പങ്കെടുത്തു.