പാലാ : ഇടനാട്ടുകാവിൽ പുതിയതായി നിർമ്മിച്ച തിരുവരങ്ങിന്റെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ഡോ.തോട്ടം ശിവകരൻ നമ്പൂതിരി നിർവഹിച്ചു. എൻ.എസ്.എസ് മീനച്ചിൽ യൂണിയൻ ചെയർമാനും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി.നായർ അദ്ധ്യക്ഷത വഹിച്ചു. വള്ളിച്ചിറ കരയോഗം പ്രസിഡന്റ് പി. പത്മകുമാർ, വലവൂർ കരയോഗം പ്രസിഡന്റ് പി.എസ്. രമേശ്കുമാർ, വിവിധ സാമുദായികസംഘടന നേതാക്കളായ പി.വി. ഉണ്ണികൃഷ്ണൻ പെരിയമന, കെ.എ. ചന്ദ്രൻ, കെ.ആർ. രാമൻകുട്ടി, വി.എൻ. ശശി വാകയിൽ, മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. തുടർന്ന് അനന്ദു കുറിച്ചിയുടെ ഫ്ലൂട്ട് വയലിൽ ഫ്യൂഷൻ നടന്നു.