പാലാ: ളാലം മഹാദേവക്ഷേത്രം, അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രം ഉപദേശക സമിതികളുടെ സംയുക്ത യോഗം ളാലം മഹാദേവ ക്ഷേത്രാങ്കണത്തിൽ നടന്നു. ഭാരത് കോളേജ് ഒഫ് പാരാമെഡിക്കൽസ് ഡയറക്ടർ രാജ്‌മോഹൻ മുണ്ടമറ്റം ഉദ്ഘാടനം ചെയ്തു. ളാലം മഹാദേവക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ കളരിക്കൽ അദ്ധ്യക്ഷനായി. അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പരമേശ്വരൻ നായർ പുത്തൂർ, സെക്രട്ടറിമാരായ എൻ. എസ്. ശിവൻകുട്ടി, നാരായണൻകുട്ടി അരുൺ നിവാസ്, ജനറൽ കൺവീനർ അഡ്വ.രാജേഷ് പല്ലാട്ട്, ടി.എൻ.രാജൻ എന്നിവർ സംസാരിച്ചു.