വലവൂർ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വലവൂരെ വോളിബാൾ കോർട്ട് നവീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം, ജോർജ് വേരനാകുന്നേൽ, പ്രകാശ് കൂവക്കൽ, ജോപ്പി ജോർജ്, സിബി കട്ടകത്ത്, കുഞ്ഞുമോൻ മാടപ്പാട്ട് ,റെജി എം.ആർ, തുടങ്ങിയവർ പ്രസംഗിച്ചു. ചേവന്നൂർ കോളേജും, ഐ.പി.എം അക്കാഡമി വടകരയും തമ്മിലുള്ള സൗഹൃദ മത്സരവും നടന്നു.