പാലാ : കേരള കർഷക യൂണിയൻ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ കർഷക സമ്മേളനം നടക്കും. ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളി അദ്ധ്യക്ഷത വഹിക്കും. റിട്ട. അഗ്രികൾച്ചറൽ ഓഫീസർ സി.കെ. ഹരിഹരൻ കർഷക സെമിനാർ നയിക്കും. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, ബേബി ഉളുത്തുവാൽ എന്നിവർ പ്രഭാഷണം നടത്തും. യോഗത്തിൽ മികച്ച കർഷകരെ ആദരിക്കും.