പൈക : വ്യാപാരി വ്യവസായി ഏകോപനസമിതി പൈക യൂണിറ്റ് വാർഷിക പൊതുയോഗം 19 ന് വൈകിട്ട് അഞ്ചിന് പൈക വ്യാപാര ഭവനിൽ നടക്കും. മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും പ്രതിവർഷം കാൽലക്ഷം രൂപ സഹായം ലഭിക്കുന്ന ചികിത്സാ പദ്ധതിയുടെയും നിർദ്ധന രോഗികളെ സഹായിക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.തോമസുകുട്ടി നിർവഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് വൈകിട്ട് നാലു മുതൽ പൈകയിൽ കടമുടക്കം ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.