ss

കോട്ടയം: ആഗോളതലത്തിൽ ശ്രദ്ധേയമായ ഹ്യൂമൻ ലൈബ്രറി കോട്ടയത്ത് ആദ്യമായി ആരംഭിച്ചു. ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹ്യൂമൻ ലൈബ്രറിക്ക് തയ്യാറായ പ്രൊഫ. ഡോ. സി. തോമസ് എബ്രഹാം, രേഖ വെള്ളത്തൂവൽ, മേരി ജോൺ, കുര്യൻ തൂമ്പുങ്കൽ, മുരളി പുല്ലംവേലിൽ തുടങ്ങിയവർ തങ്ങളുടെ ഞങ്ങളുടെ അനുഭവും അതിജീവനവും പങ്കുവെച്ചു. ജീവിതത്തിൻറെ പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്ക് ഇവരുടെ അതിജീവന പാഠങ്ങൾ ഊർജ്ജം പകരുമെന്നും മനുഷ്യരെ കൂടുതൽ കരുതാനും മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും സംഘാടകരായ ഫാ. എമിൽ പുള്ളിക്കാട്ടിൽ, എ.പി.തോമസ് എന്നിവർ പറഞ്ഞു