ഏറ്റുമാനൂർ : ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടന (പെയ്ഡ് )യുടെ നേതൃത്വത്തിൽ ശില്പശാലയും മോട്ടിവേഷൻ ക്ലാസും 19 ന് രാവിലെ 10 മുതൽ ഏറ്റുമാനൂർ സാൻജോസ് ഓഡിറ്റോറിയത്തിൽ നടക്കും. വനിതാ വിംഗിന്റെയും പെയ്ഡിന്റെയും സഹകരണത്തോടെയാണ് പരിപാടി. സമ്മേളനം സംസ്ഥാന ചെയർമാൻ ഫാ.റോയി വടക്കേൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുരളി വേങ്ങത്ത് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം ജോർജ്, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് റിജി തുളസീധരൻ എന്നിവർ ക്ലാസ് നയിക്കും. 11.15 ന് ഫാ.റോയി കണ്ണഞ്ചിറ മോട്ടിവേഷൻ ക്ലാസ് എടുക്കും. ടോമി ജോസഫ്,ടോണി വർഗീസ്, വി.എൻ മനോജ് കുമാർ, എം.സി അജിമോൾ, ടോണി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.