പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും മറ്റ് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം 21ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.

പൊൻകുന്നം ശാഖയിൽ രാവിലെ 6.30ന് ഗുരുപൂജ, 7.30ന് വിശേഷാൽ പൂജകൾ, 9ന് ശാന്തിഹവനം,ഉപവാസയജ്ഞം, 9.30ന് ശാന്തിഹവനം, 9.30 ന് കലശപൂജ,10ന് സർവൈശ്വര്യപൂജ,11ന്ഉപവാസയജ്ഞം, 2.30ന് കലശം എഴുന്നള്ളിപ്പ്, കലശാഭിഷേകം, 3.15ന് സമാധിപൂജ.

ഇളങ്ങുളം ശാഖയിൽ 21ന് രാവിലെ 6.30ന് വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞം, ശാന്തിയാത്ര, പ്രഭാഷണം, 3.15ന് സമാധിപൂജ, തുടർന്ന് അന്നദാനം.

ചിറക്കടവ് 54-ാം നമ്പർ ശാഖയിൽ വിശേഷാൽ പൂജകൾ, ഗുരുദേവ ഭാഗവത പാരായണം, , ഉപവാസവും സമൂഹപ്രാർത്ഥനയും,അന്നദാനം, മഹാഗുരുപൂജ, 3.20ന് സമാധിപൂജ എന്നിവ നടക്കും.

വിഴിക്കത്തോട് ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസം, സമൂഹപ്രാർത്ഥന, പ്രഭാഷണം, സമാധിപൂജ , അന്നദാനം എന്നിവയുണ്ടാവും.

കോരുത്തോട് 1493ാം നമ്പർ ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. വിശേഷാൽ ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന, സമാധിപൂജ , അന്നദാനം എന്നിവയാണ് ചടങ്ങുകൾ.

വാഴൂർ ഈസ്റ്റ് 231ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഗുരുദേവകൃതികളുടെ പാരായണം,അയ്മനം എസ്.ശ്രീകാന്തിന്റെ പ്രഭാഷണം, ഉപവാസം സമൂഹപ്രാർത്ഥന, സമാധിപൂജ , അന്നദാനം എന്നിവയാണ് പരിപാടികൾ.

എസ്.എൻ.ഡി.പി. യോഗം 1145ാം നമ്പർ വാഴൂർ ശാഖയിൽ രാവിലെ 7ന് ഗുരുപൂജ, 8ന് ഗുരുഭാഗവതപാരായണം , തുടർന്ന് പ്രഭാഷണം അമൃത ദിലീപ് ശ്രീനാരായണ സേവാനികേതൻ, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, വിശേഷാൽപൂജ, അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന.