കാഞ്ഞിരപ്പള്ളി : ഇടച്ചോറ്റി ശ്രീ സരസ്വതി ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദേവി ഭാഗവതനവാഹയജ്ഞവും 21ന് തുടങ്ങും. ക്ഷേത്രം മുഖ്യകാര്യദർശി സ്വാമി സരസ്വതി തീർത്ഥപാദയുടെ അദ്ധ്യക്ഷതയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി.ആർ.രാമനാഥൻ വടക്കൻപറവൂർ ഭദ്രദീപം തെളിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ യജ്ഞസന്ദേശം നൽകും. പ്രഭാഷകയും സാമൂഹ്യപ്രവർത്തകയുമായ ഡോ.ഗീത അനിയനെ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്ത് ആദരിക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, വൈസ് പ്രസിഡന്റ് സോഫി ജോസഫ്,ഗ്രാമപഞ്ചായത്ത് അംഗം വിജയമ്മ വിജയലാൽ, എ.കെ. സുധാകരൻ ആലഞ്ചേരിയിൽ, സി.ഡി.ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിക്കും. വൈകുന്നേരം 6.30ന് ദീപാരാധന,7ന് ധ്വജാരോഹണം,7.30ന് ആചാര്യവരണം, തുടർന്ന് ദേവീഭാഗവതപാരായണം.
22 മുതൽ ഒക്ടോബർ ഒന്ന് വരെ എല്ലാ ദിവസവും രാവിലെ 5ന് മഹാഗണപതിഹോമം, 6ന് ലളിതസഹസ്രനാമം, സമൂഹപ്രാർത്ഥന തുടർന്ന് ദേവീഭാഗവതപാരായണം. 11.30ന് പ്രഭാഷണം. 1ന് അമൃഭോജനം. ഉച്ചകഴിഞ്ഞ് 2ന് പാരായണം, വൈകിട്ട് 6:30ന് ദീപാരാധന, 7ന് ഭക്തിഗാനമൃതം എന്നിവ ഉണ്ടായിരിക്കും.28ന് വൈകിട്ട് 4ന് വിദ്യാവിജയപൂജ,29ന് വൈകിട്ട് 4ന് കുമാരീപൂജ,6ന് പൂജ വെയ്പ്. 30ന് വൈകുന്നേരം 4ന് മഹാസർവ്വൈശ്വര്യപൂജ.ഒക്ടോബർ 1ന് മഹാനവമി,വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന,7ന് നൃത്തനൃത്യങ്ങൾ2ന് വിജയദശമി വിദ്യാരംഭം. രാവിലെ 5ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.സരസ്വതി തീർത്ഥപാദസ്വാമി,മനോജ് ശാസ്ത്രി,ഡോ.ഗീത അനിയൻ,എ.കെ.സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകും. 9.30ന് ചാക്യാർകൂത്ത്,11ന് സംഗീതാമൃതം,1ന് മഹാപ്രസാദമൂട്ട്.