
ചങ്ങനാശേരി : ക്രിമിനലുകളെ ഒഴിവാക്കി കേരളത്തിലെ പൊലീസ് സേനയെ സമഗ്ര ശുദ്ധീകരണത്തിന് വിധേയമാക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. കേരള കോൺഗ്രസ് വാഴപ്പള്ളി മണ്ഡലം കൺവെൻഷന് മുന്നോടയായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിനു മൂലയിൽ പതാകയുയർത്തി. മാത്തുകുട്ടി പ്ലാത്താനം, മിനി വിജയകുമാർ,വർഗീസ് ജേക്കബ്, അഭിലാഷ് വർഗീസ്, ജസ്റ്റിൻ പാലത്തിങ്കൽ, ലിസി പൗവക്കര, ബാബു മൂയപ്പള്ളി, തോമസ്‌കുട്ടി, അനിയൻകുഞ് വെട്ടിതുരുത്ത്, ജോണിച്ചൻ കൂട്ടുമ്മേൽക്കാട്ടിൽ, ജിജി മറ്റത്തിൽ എന്നിവർ പങ്കെടുത്തു.