കുമരകം: എസ്.എൻ.ഡി.പി യോഗം 38ാം നമ്പർ കുമരകം വടക്ക് ശാഖയിൽ ഗുരുദേവ മഹാസമാധി ദിനാചരണം 21ന് വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് ശാഖ പ്രസിഡന്റ് എം.ജെ. അജയൻ, സെക്രട്ടറി എ.സി. സനകൻ എന്നിവർ അറിയിച്ചു. കുമരകം എം.എൻ ഗോപാലൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. ജിതിൻ ഗോപാൽ തന്ത്രി മഹാസമാധിദിന സന്ദേശം നൽകും. രാവിലെ 6.15ന് ഗണപതിഹോമം, 6.30ന് ഗുരുപുഷ്പാഞ്ജലി ആരാധന, 7 മുതൽ 9 വരെ ഗുരുദേവ ഭാഗവത പാരായണം, 9 മുതൽ 11 വരെ സമൂഹപ്രാർത്ഥന, 11 മുതൽ 12.30 വരെ ഗുരുദേവ കീർത്തനാലാപനം, 12.30ന് നടക്കുന്ന ചടങ്ങിൽ ജിതിൻ ഗോപാൽ തന്ത്രി മഹാസമാധിസന്ദേശം നൽകും. ഉച്ചയ്ക്ക് ഒന്നിന് ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ശാന്തിയാത്ര കുമരകം കുമാരമംഗലം ക്ഷേത്രത്തിലേക്ക് പുറപ്പെടും.

ഏറ്റുമാനൂർ: എസ്.എൻ.ഡി.പി യോഗം 40-ാം നമ്പർ ഏറ്റുമാനൂർ ശാഖയിൽ 21ന് രാവിലെ 8 മുതൽ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ, ഗുരുപുഷ്പാംഞ്ജലി, ഉപവാസയാജ്ഞ ആരംഭം, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, 12ന് സമൂഹസദ്യ ശാഖ പ്രസിഡന്റ് പി.എൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.