പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന് കീഴിലെ മുഴുവൻ ശാഖകളിലും ശ്രീനാരായണ ഗുരുദേവന്റെ 98ാമത് മഹാസമാധി ദിനാചരണത്തിന് ഒരുക്കങ്ങളായി. വലവൂർ 162ാം നമ്പർ ശാഖാ ഗുരുദേവ സന്നിധിയിൽ 21ന് രാവിലെ 8.30ന് വൈക്കം സനീഷ് തന്ത്രി ഗുരുപൂജ നടത്തും. 9.30ന് സമൂഹപ്രാർത്ഥന, 10.30ന് ശാഖാ പ്രസിഡന്റ് വി.എൻ.ശശി വാകയിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണയോഗത്തിൽ ഷൈലജ സുധൻ പ്രഭാഷണം നടത്തും. കെ.ആർ.മനോജൻ സ്വാഗതവും കെ.വി.അനീഷ് നന്ദിയും പറയും. ഉച്ചകഴിഞ്ഞ് സമൂഹസദ്യയും സമൂഹപ്രാർത്ഥനയും.
കുമ്മണ്ണൂർ 1135ാം നമ്പർ ശാഖയിൽ രാവിലെ 7ന് ഗുരുപൂജ, 8ന് ഗുരുദേവ കീർത്തനാലാപനം, 12.30ന് റ്റി.ഡി. ഗീതാ മോഹൻദാസിന്റെ പ്രഭാഷണം, 2.30 മുതൽ സമൂഹപ്രാർത്ഥന, 3.20ന് മഹാസമാധിപൂജ, ദീപാരാധന, തുടർന്ന് സമൂഹസദ്യ.
ഏഴാച്ചേരി ശാഖയിൽ രാവിലെ ഗുരുപൂജ, സമൂഹപ്രാർത്ഥന, 1ന് പ്രഭാഷണം, 3.20ന് സമൂഹപ്രാർത്ഥന, 3.30ന് അന്നദാനം എന്നിവ നടക്കുമെന്ന് ശാഖാ നേതാക്കളായ പി.ആർ.പ്രകാശ് പെരികിനാലിൽ, ദിവാകരൻ നീറാക്കുളം, രാമകൃഷ്ണൻ തയ്യിൽ എന്നിവർ അറിയിച്ചു.