കുമാരനല്ലൂർ: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ദേവീ ഭാഗവത നവാഹ യജ്ഞം, ഋഗ്വേദ മുറജപം, നൃത്ത സംഗീതോത്സവം എന്നിവ നടക്കും. ദേവീഭാഗവത നവാഹ യജ്ഞം 20ന് ആരംഭിക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വട്ടപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി, പാലോന്നം മുരളീധരൻ നമ്പൂതിരി, പാലോന്നം ശ്രീജിത്ത് നമ്പൂതിരി എന്നിവർ യജ്ഞാചാര്യന്മാരാകും. 20ന് വൈകിട്ട് 6ന് ആചാര്യസ്വീകരണം, മാഹാത്മ്യ പ്രഭാഷണം. 29ന് ഉച്ചയ്ക് 12.30ന് പ്രസാദ വിതരണം,. വൈകിട്ട് 5ന് ഗ്രന്ഥം എഴുന്നള്ളിപ്പ്, നവരാത്രി മണ്ഡപത്തിൽ പൂജവെയ്പ്പ്. 30ന് രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളിപ്പ്, രാത്രി 7.30ന് അഷ്ടമിവിളക്ക് എഴുന്നള്ളിപ്പ്, ഒക്ടോബർ ഒന്നിന് മഹാനവമി,​ഗ്രന്ഥപൂജ, വിശേഷാൽപൂജ, ദീപാരാധന വൈകിട്ട് 7.30ന് നവമിവിളക്ക് എഴുന്നള്ളിപ്പ്, 2ന് രാവിലെ 7 മുതൽ ആദ്യാക്ഷരം കുറിക്കും. 8ന് ദശമി എഴുന്നള്ളിപ്പ്, നവരാത്രി ആരംഭം മുതൽ നവരാത്രി മണ്ഡപത്തിൽ മുട്ടത്തുമന സുമേഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നവദുർഗ്ഗാ ചന്ദനംചാർത്ത്, അലങ്കാരം എന്നിവ നടക്കും. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നൃത്ത സംഗീതോത്സവം 22ന് ക്ഷേത്രം നടപ്പന്തലിൽ. വൈകിട്ട് 6ന് കഥകളി പുരസ്‌കാര ജേതാവ് കുറൂർ വാസുദേവൻ നമ്പൂതിരിയെ അനുമോദിക്കും. 6.30ന് ഗാനാമൃതമാലികയിൽ കോട്ടയം വീരമണിയും ശിഷ്യരും പങ്കെടുക്കും. 23 മുതൽ 27 വരെ സംഗീതസദസ്. 28, 29 തീയതികളിൽ നൃത്തങ്ങൾ, 30ന് സംഗീത സദസ്. ഒക്ടോബർ 1ന് രാവിലെ മുതൽ വൈകിട്ട് 7 വരെ മഹാനവമി, വൈകിട്ട് സംഗീതസദസ്.