കോട്ടയം : മുട്ടമ്പലം റെയിൽവേ ക്രോസിങ്ങിൽ പുതിയ അടിപ്പാത നിർമ്മിച്ചതിനെ തുടർന്നുണ്ടായിരിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.


ഇത് സംബന്ധിച്ച് റസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എം.പി സ്ഥലം സന്ദർശിച്ചു റെയിൽവേ അധികൃതരുമായി ചർച്ച നടത്തി.

അടിപ്പാത നിർമ്മാണ സമയത്ത് നിലവിൽ വെള്ളം ഒഴുകുന്നതിനായി ഉണ്ടായിരുന്ന പൈപ്പുകൾ മണ്ണും ചെളിയും മാലിന്യങ്ങളും മൂലം അടഞ്ഞു വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയത് അടിയന്തിരമായി നീക്കം ചെയ്യാൻ എം.പി റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകി.