കുമരകം : ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്കൂൾ മാനേജർ എ.കെ ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് വി.എസ് ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. അനീഷ് കെ.എസ് സ്വാഗതം പറഞ്ഞു. ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, പ്രിൻസിപ്പിൾ സുനിമോൾ.എസ്, പി.ടി.എ പ്രസിഡന്റ് പി.സി അഭിലാഷ്, സന്ധ്യ.എസ് ജനാർദ്ദനൻ, സ്കൂൾ ലീഡർ മാസ്റ്റർ കാർത്തികേയൻ വി.ആർ, ഡെപ്യൂട്ടി സ്പീക്കർ ചിന്മയി.എസ്, സ്റ്റാഫ് സെക്രട്ടറി ധനലാൽ എ.എസ് എന്നിവർ സംസാരിച്ചു.