
വെച്ചൂർ: മുക്കുപ്പണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അംബികാമാർക്കറ്റിൽ വെച്ചൂർ പഞ്ചായത്ത് ഓഫിസിന് സമീപം സനുവിലാസത്തിൽ സനുലാൽ (35) ആണ് വൈക്കം പൊലീസിന്റെ പിടിയിലായത്. അംബികാമാർക്കറ്റ് ഭാഗത്തുളള ശ്രീരാഗ് ജനറൽ ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. 8.01 ഗ്രാം തൂക്കം വരുന്ന ഒരു വളയും, 39.45 ഗ്രാം തൂക്കം വരുന്ന 5 വളകളും ഉൾപ്പടെ 6 മുക്ക് പണ്ടം വളകൾ പണയം വെച്ച് 2,66,500 രൂപ വാങ്ങിയെടുത്തു. പണം തിരികെയടച്ച് പണയം തിരികെ എടുക്കാത്തതിൽ സംശയം തോന്നിയതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും വൈക്കം പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതി സനു ലാലിനെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.