മുക്കൂട്ടുതറ : തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 5 മുതൽ 12 വരെ നടക്കും.
5 ന് വൈകിട്ട് 5.40 ന് യജ്ഞാരംഭ സഭയിൽ ക്ഷേത്രയോഗം പ്രസിഡന്റ് കിഴക്കേൽ കെ.കെ മോഹനദാസൻ നായർ അദ്ധ്യക്ഷത വഹിക്കും. ഷാജൻ സ്‌കറിയ മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. തുടർന്ന് യജ്ഞാചാര്യൻ കൊല്ലം സൃഷ്ടി ഫൗണ്ടേഷൻ കായംമഠം അഭിലാഷ് നാരായണന്റെ ഭാഗവത മാഹാത്മ്യ പ്രഭാഷണം. യജ്ഞ ഹോതാവ് ഉല്ലാസ് ഉണ്ണികൃഷ്ണനും യജ്ഞ പൗരാണികർ അഭിലാഷ് മാറാനാട്, വിനോദ് തൊടിയൂർ, ചന്ദ്രശേഖരൻ കുളക്കട, സുധാകരൻ മലനട എന്നിവരും ആയിരിക്കും.
6 ന് രാവിലെ 6ന് മേൽശാന്തി കടമ്പനാട്ട് ഇല്ലംപ്രശാന്ത് കെ.നമ്പൂതിരി ദീപ പ്രകാശനം നിർവ്വഹിക്കും. ഗണപതി ഹോമം, വിഷ്ണു സഹസ്രനാമജപം, ഗ്രന്ഥ പൂജ, ഭാഗവത പാരായണ സമാരംഭം, 11.30 ന് ആചാര്യ പ്രഭാഷണം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, 5ന് ലളിതാ സഹസ്രനാമജപം.
8 ന് രാവിലെ 11ന് ഉണ്ണിയൂട്ട്. വൈകിട്ട് 7 ന് ആചാര്യ പ്രഭാഷണം. 9 ന് രാവിലെ 9ന് യജ്ഞ വേദിയിൽ മൃത്യുഞ്ജയ ഹോമം, ക്ഷേത്ര സന്നിധിയിൽ നെയ് വിളക്ക്, 10.30 ന് ഗോവിന്ദ പട്ടാഭിഷേകം, വൈകിട്ട് 5.30 ന് സമൂഹ വിദ്യാഗോപാല മന്ത്രാർച്ചന. 10 ന് രാവിലെ 9ന് നാരങ്ങാ വിളക്ക്, 10 മണിക്ക് രുക്മിണീ സ്വയംവര ഘോഷയാത്ര. 11 ന് രുക്മിണീ സ്വയംവരം, വൈകിട്ട് 5.30 ന് സർവ്വൈശ്വര്യ പൂജ. 11ന് രാവിലെ 9ന് കുചേല സദ്ഗതി, 9 ന് നവഗ്രഹ പൂജ, വൈകിട്ട് 7 ന് ആചാര്യ പ്രഭാഷണം. 12 ന് രാവിലെ 6 ന് ഗണപതി ഹോമം, വിഷ്ണു സഹസ്രനാമജപം,ഗ്രന്ഥ പൂജ.
പ്രസിഡന്റ് കിഴക്കേൽ കെ.കെ മോഹനദാസൻ നായർ, ജനറൽ സെക്രട്ടറി കടമ്പനാട്ട് കെ.ജി സന്തോഷ്, ട്രഷറർ അജി എസ്, വൈസ് പ്രസിഡന്റുമാരായ സി.ആർ അശോകൻ, ടി.എം വിനോദ് കുമാർ, സെക്രട്ടറിമാരായ എൻ.കെ അനിൽകുമാർ, ഗണേശൻ പി ശാന്തകുമാരി എന്നിവർ നേതൃത്വം നൽകും.