malapambu
തലയോലപ്പറമ്പ് ഉമ്മാംകുന്നിലുള്ള വീട്ടുമു​റ്റത്ത് നിന്നും ഭീമൻ മലമ്പാമ്പിനെ സർപ്പ ഗ്രൂപ്പ് അംഗം പിടികൂടി ചാക്കിലാക്കുന്നു.

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഗോകുലത്തിൽ സുജാതയുടെ വീട്ടുമു​റ്റത്ത് കിടന്ന 6 അടിയോളം നീളമുള്ള ഭീമൻ മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ 6 ഓടെയാണ് സംഭവം. രാവിലെ മു​റ്റം അടിക്കുന്നതിനായി വീട്ടമ്മ പുറത്തിറങ്ങിയപ്പോഴാണ് പാമ്പ് കിടക്കുന്നത് കണ്ടത്. തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗത്തെ അറിയിച്ചു. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗം അരയൻകാവ് സ്വദേശി പി.എസ്.സുജയ് എത്തി വീടിന് സമീപം കിടന്ന വലിയ പൈപ്പിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ ഒടുവിൽ പിടികൂടി ചാക്കിലാക്കുകയായിരുന്നു. പാമ്പിനെ വനം വകുപ്പിന് കൈമാറും.