കോട്ടയം: അഖില കേരള വിശ്വകർമ്മ മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ചെങ്ങളം ശാഖാ മന്ദിരത്തിൽ വച്ച് വിശ്വകർമ്മ ദിനം തൊഴിൽ ദിനമായി ആചരിച്ചു. ഡയറക്ടർ ബോർഡ് അംഗം വി.എൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള വിശ്വകർമ്മ യുവജന സംഘം സംസ്ഥാന ട്രഷറർ എം.ആർ. സതീഷ് കുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എൻ മോഹനൻ, വൈസ് പ്രസിഡന്റ് സജികുമാർ, ജോ. സെക്രട്ടറി വി.എസ് രതീഷ്, മുൻ യൂണിയൻ സെക്രട്ടറി കെ.എസ് സുകുമാരൻ എന്നിവർ പ്രസംഗിച്ചു.