
ഇടമറ്റം : മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ റിംഗ് കമ്പോസ്റ്റ് വിതരണം പുരോഗമിക്കുന്നു. മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ആയിരത്തോളം റിംഗ് കമ്പോസ്റ്റുകളാണ് വിതരണം ചെയ്യുന്നത്. ഗാർഹിക മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. വിതരണോദ്ഘാടനം പ്രസിഡന്റ് സോജൻ തൊടുക നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജോ പൂവത്താനി, മെമ്പർമാരായ നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജയശീ സന്തോഷ്, ബിന്ദു ശശികുമാർ, വി.ഇ.ഒ സതീഷ് കെ.കെ തുടങ്ങിയവർ പങ്കെടുത്തു.