കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി ജില്ലയിലെ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഒക്ടോബർ 1 മുതൽ 31 വരെ വാർഡുതല ജനകീയ സംഗമം നടത്തും. 23 ന് വൈകിട്ട് 5 ന് തിരുനക്കര ബസ് സ്റ്റാൻഡിൽ ഇസ്രായേലിന്റെയും, അമേരിക്കയുടെയും യുദ്ധവെറിക്കെതിരെയും, ഇന്ത്യക്കെതിരെ കയറ്റുമതിക്ക് ചുമത്തിയിരിക്കുന്ന അധിക തീരുവയ്ക്കെതിരെയും പ്രതിഷേധ ധർണ നടത്തും. നിയോജകമണ്ഡലം, പഞ്ചായത്ത് മുനിസിപ്പൽ - വാർഡുതല യോഗങ്ങൾ 30 നകം വിളിച്ചുചേർക്കുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.