kobaneesh46

ഏന്തയാർ ഈസ്റ്റ് : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കുളം പാലത്തിങ്കൽ ജോസഫ് ​ - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ അനീഷ് (46) ആണ് മരിച്ചത്. ഇളങ്കാട്ടിൽ കോഴിക്കട നടത്തി വന്നിരുന്ന അനീഷിന് ഇവിടെ നിന്നാണ് പാമ്പ് കടിയേറ്റതെന്ന് പറയുന്നു. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്നു വ്യാഴാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു. ഭാര്യ : പ്രീതി (അദ്ധ്യാപിക സെന്റ് തോമസ് സ്‌കൂൾ എരുമേലി ). മക്കൾ : അൽഫോൻസ് , അലോൺസ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.