കടുത്തുരുത്തി : ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ അജിത് ശാന്തിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടക്കും. യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, എംപ്ലോയീസ് ഫോറം, പെൻഷണേഴ്‌സ്, വൈദിക സമിതി അംഗങ്ങൾ എന്നിവർ പ്രാർത്ഥനയിൽ പങ്കെടുക്കും. യൂണിയന്റെ കീഴിലുള്ള 34 ശാഖകളിലും ഗുരുപൂജ, പ്രാർത്ഥന, ഗുരു ദേവപ്രഭാഷണം, ശാന്തിയാത്ര, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിയൻ സെക്രട്ടറി സി.എം ബാബു അറിയിച്ചു.