കോട്ടയം : നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്ത് നാലുവയസുകാരനെ ഉൾപ്പെടെ 11 പേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോയെന്ന് അറിയാൻ ഇന്ന് പോസ്റ്റുമോർട്ടം നടക്കും. ബുധനാഴ്ചയായിരുന്നു സംഭവം. തുടർന്ന് നായയെ പിടികൂടി കോടിമത എ.ബി.സി സെന്ററിൽ നീരിക്ഷണത്തിലാക്കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചശേഷം ചത്തത്. നായ ചത്ത സാഹചര്യത്തിൽ കടിയേറ്റവർ കുത്തിവയ്പ്പ് മുടങ്ങാതെ എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒരാളുടെ വിരൽ ഉൾപ്പെടെ നായ കടിച്ചു മുറിച്ചിരുന്നു.