
കോട്ടയം : നെൽകർഷക സംരക്ഷണ സമിതിയുടെസംസ്ഥാന സമ്മേളന പ്രചണാർത്ഥം പ്രസിഡന്റ് റജീന അഷറഫ് നായിക്കുന്ന വാഹനപ്രചരണജാഥ മലരിക്കലിൽ നിന്ന് ആരംഭിച്ചു. ജാഥാ ക്യാപ്ടന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഫ്ലാഗ് കൈമാറി. ജില്ലാപ്രസിഡന്റ് സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ ലാലി, സോണിച്ചൻ പുളിംകുന്ന്, പി.ആർ സതീശൻ, വേലായുധൻ നായർ തുടങ്ങിയവർ പങ്കെടുത്തു. നാട്ടകം കോട്ടയം ടൗൺ, കുറിച്ചി, പൂവം, ചങ്ങനാശേരി, മേപ്ര, വള്ളക്കാലി, തകഴി,വഴി എടത്വായിൽ വൈകിട്ട് 7 ന് സമാപിച്ചു. ഇന്നലെ ആലപ്പുഴ കനിട്ടപ്പാടശേഖരത്തിൽ നിന്നും ആരംഭിക്കുന്ന ജാഥ പണ്ടാരക്കളം കൈനകരി, ചമ്പക്കുളം, പുളിംകുന്ന്, കാവാലം, കൈനടി, നീലംപേരൂർ, കിടങ്ങറ, മുട്ടാർ ,തലവടി, രാമങ്കരിയിൽ സമാപിച്ചു.