mk-shibu

തലയോലപ്പറമ്പ് : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തലയോലപ്പറമ്പ് പൊലീസ് സ്​റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ .ഷിബു ഉദ്ഘാടനം ചെയ്തു. കെ.ഡി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. സണ്ണി, മോഹൻ കെ തോട്ടുപുറം, പി..പി.സിബിച്ചൻ, വി.ടി. ജെയിംസ്, ജോൺ തറപ്പേൽ, ഷൈൻ പ്രകാശ്, പി.പി.പത്മനന്ദനൻ, എസ്.ജയപ്രകാശ്, വിജയമ്മ ബാബു, മർസൂക്ക് താഹ, കെ.കെ.കൃഷ്ണകുമാർ , ഒ.കെ.ലാലപ്പൻ എന്നിവർ പ്രസംഗിച്ചു.