തമ്പലക്കാട്:മഹാകാളിപാറ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഡോ.ആർ.എൽ.വി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടാമത് നവരാത്രി സംഗീതോത്സവം രാവിലെ എട്ടിന് ആരംഭിക്കും. സംഗീത കച്ചേരിയിൽ, താമരക്കാട് വിഷ്ണു നമ്പൂതിരി വയലിൻ, നാട്ടകം കേരളവർമ്മ മൃദംഗം, തോടനാൽ മഹേഷ് ഘടം, ഇവർ പക്കനാളമൊരുക്കും.

22 മുതൽ ഒക്ടോബർ ഒന്ന് വരെ രാവിലെ 8 മുതൽ 10 വരെ സംഗീതോത്സവം. 22ന് കെ.എസ് മഹതി അവതരിപ്പിക്കുന്ന സംഗീതസദസ്. 23ന് ശ്രീലത ശ്രീകുമാറിന്റെ സംഗീതകച്ചേരി. 24ന് വൈക്കം ദിവ്യ ശ്യാം പാടുന്നു. 25ന് തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിലെ നിഷ പൊന്നി അവതരിപ്പിക്കുന്ന വീണകച്ചേരി. 26ന് കിടങ്ങറ അജിത്കുമാറിന്റെ സംഗീത കച്ചേരി. 27ന് അഭിരാമി അജയൻ, പാർവതി അജയൻ എന്നിവരുടെ സംഗീത കച്ചേരി. 28ന് മീര എം.നായർ ചമ്പക്കര പാടുന്നു. 29ന് രാവിലെ എട്ടിന് വോക്കൽ വത്സല രാമകൃഷ്ണൻ.ദുർഗാഷ്ടമി നാളായ 30ന് മാന്നാർ സുരേഷ് കുമാറിന്റെ കച്ചേരി. സമാപന ദിവസമായ ഒക്.ഒന്നിന് ചിറക്കടവ് അമൃത ആർട്സിലെ വിദ്യാർത്ഥികളുടെ സംഗീത ആരാധന.