കുമരകം : ശ്രീകുമാരമംഗലം ദേവസ്വ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം ഇന്ന് നടക്കും. എസ്.എൻ.ഡി.പി യോഗം 38,153,154,155 എന്നീ അംഗശാഖകളുടെ നേതൃത്ത്വത്തിൽ ശാന്തിയാത്രകൾ നടക്കും. വിവിധ ശാഖകളിൽ നിന്നുമുള്ള ശാന്തിയാത്രകൾ 153-ാം നമ്പർ കുമരകം കിഴക്കുംഭാഗം ശാഖാ ഗുരുമന്ദിരാങ്കണത്തിൽ സമ്മേളിച്ച് ഉച്ചകഴിഞ്ഞ് 2.15ന് ദേവസ്വം പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിലേക്ക് പുറപ്പെടും. ക്ഷേത്രത്തിൽ രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഗുരുപൂജ, 7.30 മുതൽ ഗുരുദേവകൃതികളുടെ പാരായണം, ഉച്ചകഴിഞ്ഞ് 2 മുതൽ ശാന്തിയാത്ര, 3ന് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ പ്രഭാഷണം, 3.20ന് സമൂഹപ്രാർത്ഥന, 3.30ന് അന്നദാനം എന്നിവ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ഏ.കെ ജയപ്രകാശ്, സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ എന്നിവർ അറിയിച്ചു.