പാലാ: ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രത്തിൽ ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ആചരിക്കും. രാവിലെ 5ന് നടതുറക്കൽ, 6 ന് ഗണപതി ഹോമം, 6.30ന് ഗുരുപൂജ, 10 ന് മഹാഗുരുപൂജ, ഭജന, പ്രസാദമൂട്ട്, ഉച്ചക്ക് 1 ന് ബിനിൽ വൈക്കത്തിന്റെ പ്രഭാഷണം, 3.20ന് മഹാസമാധി പൂജ, തുടർന്ന് അന്നദാനം, വൈകിട്ട് 5.15ന് നടതുറക്കൽ, 6.15ന് ദീപാരാധന തുടർന്ന് അത്താഴപൂജ. മുഴുവൻ ഭക്തരും വിശേഷാൽ പൂജകളിലും മഹാസമാധി പൂജയിലും പങ്കെടുക്കണമെന്ന് ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു.
കെഴുവംകുളം 106ാം നമ്പർ ശാഖയിൽ രാവിലെ 6ന് വിശേഷാൽ പൂജകൾ, 6.30 ന് പാരായണം, 9.30 ന് ഉപവാസ പ്രാർത്ഥനായജ്ഞം, 12ന് പ്രഭാഷണം, 3.15ന് സമൂഹപ്രാർത്ഥന, 3.30ന് ആരതി, 3.45ന് അന്നദാനം.
വലവൂർ 162ാം നമ്പർ ശാഖാ ഗുരുദേവ സന്നിധിയിൽ രാവിലെ 8.30ന് വൈക്കം സനീഷ് തന്ത്രി ഗുരുപൂജ നടത്തും. 9.30ന് സമൂഹ പ്രാർത്ഥന, 10.30ന് ശാഖാ പ്രസിഡന്റ് വി.എൻ. ശശി വാകയിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണാ യോഗത്തിൽ ഷൈലജ സുധൻ പ്രഭാഷണം നടത്തും. കെ.ആർ. മനോജൻ സ്വാഗതവും കെ.വി. അനീഷ് നന്ദിയും പറയും. ഉച്ചകഴിഞ്ഞ് സമൂഹസദ്യയും സമൂഹപ്രാർത്ഥനയും.
കുമ്മണ്ണൂർ 1135ാം നമ്പർ ശാഖയിൽ രാവിലെ 7ന് ഗുരുപൂജ, 8ന് ഗുരുദേവ കീർത്തനാലാപനം, 12.30ന് റ്റി.ഡി. ഗീതാ മോഹൻദാസിന്റെ പ്രഭാഷണം, 2.30 മുതൽ സമൂഹപ്രാർത്ഥന, 3.20ന് മഹാസമാധിപൂജ, ദീപാരാധന, തുടർന്ന് സമൂഹസദ്യ.
ഏഴാച്ചേരി ശാഖയിൽ രാവിലെ ഗുരുപൂജ, സമൂഹപ്രാർത്ഥന, 1ന് പ്രഭാഷണം, 3.20ന് സമൂഹപ്രാർത്ഥന, 3.30ന് അന്നദാനം എന്നിവയുണ്ടെന്ന് ശാഖാ നേതാക്കളായ പി.ആർ. പ്രകാശ് പെരികിനാലിൽ, ദിവാകരൻ നീറാക്കുളം, രാമകൃഷ്ണൻ തയ്യിൽ എന്നിവർ അറിയിച്ചു.
മാറിയിടം 1325ാം നമ്പർ ശാഖയിൽ രാവിലെ 6 ന് ഗണപതിഹോമം, 7ന് ഗുരുദേവ കീർത്തനാലാപനം, 11ന് പ്രഭാഷണം എന്നിവയുണ്ട്.
പൂഞ്ഞാർ 108ാം നമ്പർ ശാഖയിൽ സമൂഹ ഉപവാസ പ്രാർത്ഥന, മഹാഗുരുപൂജ, പ്രസാദമൂട്ട് എന്നീ ചടങ്ങുകൾ നടത്തുമെന്ന് ശാഖാ നേതാക്കളായ എം.ആർ.ഉല്ലാസ്, വി.എസ്.വിനു, വി.ഹരിദാസ് എന്നിവർ അറിയിച്ചു.
കുന്നോന്നി 5950ാം നമ്പർ ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ഉപവാസപ്രാർത്ഥന, മഹാപ്രസാദമൂട്ട് എന്നിവ നടക്കും. സനത് തന്ത്രി, മേൽശാന്തി അജേഷ് ശാന്തി എന്നിവർ നേതൃത്വം നൽകുമെന്ന് ശാഖാ നേതാക്കളായ കെ.ആർ.രാജീഷ്, എ.ആർ.മോഹനൻ, ഷിബിൻ എം.ആർ എന്നിവർ അറിയിച്ചു.