കോടിമത : കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 22 മുതൽ ഒക്ടോ.2 വരെ നടക്കും. 22ന് രാവിലെ 6ന് പ്രഭാതഗീതം, നവരാത്രി മണ്ഡപത്തിൽ ക്ഷത്രിയ ക്ഷേമ സഭ പ്രസിഡന്റ് ആത്മജ വർമ്മ തമ്പുരാൻ ഭദ്രദീപം തെളിയിക്കും. 9ന് സംഗീതസദസ്, രാത്രി 7 ന് ഡാൻസ്. 23 ന് രാവിലെ 6ന് ലളിതാസഹസ്രനാമപാരായണം, 9ന് സംഗീതസദസ്, വൈകിട്ട് 6ന് ഭജന. 24ന് രാവിലെ 9ന് സംഗീതലയതരംഗം, വൈകിട്ട് 7ന് വഞ്ചിപ്പാട്ട്. 25ന് രാവിലെ 9ന് സംഗീതസദസ്, വൈകിട്ട് 7ന് കരോക്കേ ഗാനമേള. 26 ന് രാവിലെ 9ന് വീണാതരംഗിണി, വൈകിട്ട് 7ന് പ്രഭാഷണം. 27ന് രാവിലെ 5ന് നാരായണീയപാരായണം, 6ന് ലളിതാസഹസ്രനാമപാരായണം, വൈകിട്ട് 7ന് വിവിധ കലാപരിപാടികൾ. 28ന് രാവിലെ 9ന് സംഗീതസദസ്, വൈകിട്ട് 6 ന് പ്രഭാഷണം, 7 ന് ഭക്തിഗാനമേള. 29 ന് രാവിലെ 9 ന് സംഗീതസദസ്, വൈകിട്ട് 6 ന് സംഗീതസദസ്. 30ന് രാവിലെ 9ന് ഭക്തിഗാനമേള, വൈകിട്ട് 6 ന് പ്രഭാഷണം. ഒക്ടോ.1 ന് രാവിലെ 9 ന് സംഗീതസദസ്, വൈകിട്ട് 6ന് പഞ്ചാരിമേളം, 7 ന് ഡാൻസ്. ഒക്ടോ.2 ന് രാവിലെ 9 ന് ഭക്തിഗാനമേള.