
പാലാ: അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി മീനച്ചിലാർ ശുചീകരിച്ചു. പനയ്ക്കപ്പാലത്തായിരുന്നു പരിപാടി. മീനച്ചിലാർ സംരക്ഷണസമതി സെക്രട്ടറി എബി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി. സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് സുനിൽ സുരേന്ദ്രൻ ശുചീകരണ പ്രതിജ്ഞ പങ്കിട്ടു. തലപ്പുലം പഞ്ചായത്ത് അംഗങ്ങളായ പി.കെ.സുരേഷ്, ചിത്ര സജി, പര്യാവരൺ വിഭാഗ് സംയോജക് വി. ആർ.രതീഷ് എന്നിവർ സംസാരിച്ചു. പ്രകൃതിരക്ഷ സുപോഷണവേദി കേരളം, സ്വാമി വിവേകാനന്ദ വിദ്യാലയം പനയ്ക്കപ്പാലം, സേവാഭാരതി, വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകൾ നേതൃത്വം നൽകി.